08:57pm 24 June 2026
NEWS
ഗാർഡിയൻസ് ലഹരി വിരുദ്ധ സമിതി രൂപീകരിക്കും
24/06/2026  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗാർഡിയൻസ് ലഹരി വിരുദ്ധ സമിതി രൂപീകരിക്കും

തിരുവനന്തപുരം : ലഹരി വിപത്തിനെതിരെ ​'ഗാർഡിയൻസ്'  സമിതി രൂപീകരിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി. സന്നദ്ധ സമിതി രൂപീകരണവും പരിശീലനവും  ജൂൺ 26ന് രാവിലെ 10 മുതൽ 3 വരെ തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ നടക്കും. ലഹരി വിരുദ്ധ ദിനാചരണം ഉച്ചയ്ക്ക് 2ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. ഫാ.സജി മേക്കാട്ടിൽ (എൻക്രിസ്റ്റോ ഫൗണ്ടേഷൻ ) ക്ലാസ് എടുക്കും. ഫാ. വറുഗിസ് ജോർജ്ജ് ചേപ്പാട്, ഫാ.ബിജു ആൻഡ്രുസ് വർഗീസ്, ഫാ.ഡോ ജോസഫ് ശാമൂവേൽ കോർ എപ്പിസ്കോപ്പാ, ഫാ മാത്യു നൈനാൻ, അലക്സ് മണപ്പുറത്ത്, ഡോ റോബിൻ പി.മാത്യു, പ്രീജ  ജി പിളള എന്നിവർ പ്രസംഗിക്കും. ​ഗാർഡിയൻസ് സന്നദ്ധ സേനയുടെ ഭാ​ഗമാകാൻ താൽപ്പര്യമുള്ളവർ 9447803225, 9847255405 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അലക്സ് മണപ്പുറത്ത്, ഡോ.റോബിൻ പി മാത്യു എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img